ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2396.28 അടിയായി

ചെറുതോണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.28 അടിയായി ഉയർന്നു. സംഭരണശേഷിയുടെ 91.95 ശതമാനമാണിത്​. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്.  ഈ സാഹചര്യത്തിൽ അണക്കെട്ട്​ തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എസ്.ഇ.ബിയുടെയും ശ്രമം. ​2398 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 

അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. 

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ തിങ്കളാഴ്ച ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​റ​ഞ്ച്​​ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ റെ​ഡ്​ അ​ല​ർ​ട്ട്​ പുറപ്പെടുവിക്കും. 

മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി. ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പെരിയാറിന്‍റെ തീരങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. 
 

Tags:    
News Summary - Idukki Dam Water Level 2396.28 ft-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.