ഇ​ടു​ക്കിയിൽ ജ​ല​നി​ര​പ്പ് 2396.04 അടി; ട്രയൽ റണ്ണിന് ഒരടി മാത്രം

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.04 അ​ടി​യായി ഉയർന്നു. ബുധനാഴ്ച രാത്രി 12 മണിക്ക് രേഖപ്പെടുത്തിയ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ റെ​ഡ്​ അ​ല​ർ​ട്ട്​ പുറപ്പെടുവിക്കും. ​2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. 

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ തിങ്കളാഴ്ച ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​റ​ഞ്ച്​​ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

ജ​ല​നി​ര​പ്പ്​ 2400 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക​യെ​ന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി, 2397-2398 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ തു​റ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ർ​ദേ​ശം. ​ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ണ​ തു​റ​ക്ക​ൽ ഉ​ണ്ടാ​യാ​ൽ അ​ത്​ ജ​ല​നി​ര​പ്പ്​ 2397ലോ 2398​ലോ എ​ത്തി​യ ശേ​ഷ​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി. തി​ങ്ക​ളാ​ഴ്​​ച നീ​രൊ​ഴു​ക്ക് കു​റ​വാ​യി​രു​ന്നു. 35.19 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​മാ​ണ്​ അ​ഞ്ചു ദി​വ​സ​മാ​യി ഇ​ടു​ക്കി​യി​ലേത്. 15.01 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച​ത്തെ ഉ​ൽ​പാ​ദ​നം. ഇ​ത്​ ഇൗ ​വ​ർ​ഷ​െ​ത്ത റെ​ക്കോ​ഡാ​ണ്. 

നാല് വർഷത്തിന് ശേഷം മലമ്പുഴ ഡാം തുറന്നു

പാ​ല​ക്കാ​ട്: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് 114.88 മീ​റ്റ​ർ എ​ത്തി​യ​തി​നാ​ൽ മ​ല​മ്പു​ഴ ഡാം ​തു​റ​ന്നു. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി എ​ത്തി​യ​തി​ന് ശേ​ഷം ഡാം ​ഇ​തി​നു​മു​മ്പ് തു​റ​ന്ന​ത് 2014ലാ​ണ്. 11.30ന് ​ശേ​ഷം ഡാ​മി​​​​​െൻറ ഓ​രോ സ്​​പി​ൽ​വേ ഷ​ട്ട​റു​ക​ൾ വീ​തം 10 മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ൽ മൂ​ന്ന് സെ.​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. അ​തു​വ​ഴി 312 ക്യു​സെ​ക്സ്​ (ക്യു​ബി​ക് മീ​റ്റ​ർ പെ​ർ സെ​ക്ക​ൻ​ഡ്​​സ്​) ജ​ല​മാ​ണ് പ്ര​വ​ഹി​ക്കു​ക. 115.06 മീ​റ്റ​റാ​ണ് ഡാ​മി​​​​​െൻറ മൊ​ത്തം സം​ഭ​ര​ണ​ശേ​ഷി.

മലമ്പുഴ ഡാമി‍​​​​​​​​​​​​െൻറ ഷട്ടറുകൾ ഉയർത്തുന്നതോടെ സമീപത്തെ പുഴകളിൽ വെള്ളം ഉയരുമെന്നും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജില്ല എമർജൻസി ഓപറേഷൻ സ​​​​​​​​​​​​െൻററുകളുമായി ബന്ധപ്പെടുക. നമ്പറുകൾ: കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്- 0491 2505770, ആലത്തൂർ - 0492 2222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം - 0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാർക്കാട് 04924 222397.

കക്കി ഡാം: ഒാറഞ്ച്​ അലർട്ട്​ പുറപ്പെടുവിച്ചു
പത്തനംതിട്ട: ശബരിഗിരി  ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിലെ ജലനിരപ്പ്​ 980 മീറ്റർ കടന്നതിനാൽ  രണ്ടാംഘട്ട അതിജാഗ്രത (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. ഡാമിലെ പരമാവധി ജലവിതാന നിരപ്പ് 981.46 മീറ്ററാണ്. ജലനിരപ്പ് 980.5 മീറ്ററാകുമ്പോള്‍ അവസാനഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിനകം ഡാമി​​​​​​​​​​​​​​​​​​​െൻറ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇത് ത്രിവേണി വഴി പമ്പാനദിയില്‍ എത്തിച്ചേരും.  ഈ സാഹചര്യത്തില്‍ ആനത്തോട് ഡാമി​​​​​​​​​​​​​​​​​​​െൻറ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കക്കി-പമ്പ നദികളുടെ ഇരുകരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്ക് വരുന്ന തീര്‍ഥാടകരും സമീപവാസികളും പമ്പാനദിയുമായി ബന്ധപ്പെട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. 

ഇടമലയാർ ഡാമിലും ഓറഞ്ച് അലർട്ട്
കൊ​ച്ചി: ഇ​ടു​ക്കി​ക്ക്​ പി​ന്നാ​ലെ ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലും ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​ (അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം). ജ​ല​നി​ര​പ്പ്​ 167 മീ​റ്റ​റി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ വൈ​ദ്യു​തി ബോ​ർ​ഡ്​ സി​വി​ൽ ഡാം ​സു​ര​ക്ഷ വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 169 മീ​റ്റ​റാ​ണ്​ അ​ണ​ക്കെ​ട്ടി​​​​​​െൻറ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ജ​ല​നി​ര​പ്പ്​ 165 മീ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​ന്നാം​ഘ​ട്ട മു​ന്ന​റി​യി​പ്പ്​ (ബ്ലൂ ​അ​ല​ർ​ട്ട്) ന​ൽ​കി​യി​രു​ന്നു. നി​ല​വി​ലെ മ​ഴ​യു​ടെ തോ​തും ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​ല​നി​ര​പ്പ്​ 168.5 മീ​റ്റ​റി​ൽ എ​ത്തു​േ​മ്പാ​ൾ അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം (റെ​ഡ്​ അ​ല​ർ​ട്ട്) പു​റ​പ്പെ​ടു​വി​ക്കും. തു​ട​ർ​ന്ന്​ നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷം ഷ​ട്ട​ർ ഉ​യ​ർ​ത്തി അ​ധി​ക​ജ​ലം ഒ​ഴു​ക്കും. അ​ണ​ക്കെ​ട്ടി​​​​​​െൻറ താ​ഴ്​​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​രും പെ​രി​യാ​റി​​​​​െൻറ ഇ​രു​ക​ര​ക​ളി​ലു​ള്ള​വ​രും അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്​​ച മു​ത​ൽ മ​ഴ​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ട്​ ​തു​റ​ക്കേ​ണ്ടി​വ​രി​ല്ലെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടൽ. 

അ​ണ​ക്കെ​ട്ടി​​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി ര​ണ്ട്​​ സ​​​​െൻറി​മീ​റ്റ​ർ വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ട്​ ​ ​തു​റ​ന്നാ​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത്​ കു​ട്ട​മ്പു​ഴ​യി​ലേ​ക്കാ​ണ്. ഇ​വി​ടെ​നി​ന്ന്​ എ​ട്ട്​​ കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​ണ്​ ഭൂ​ത​ത്താ​ൻ​കെ​ട്ട്​ അ​ണ​ക്കെ​ട്ട്. മ​ഴ ക​ന​ത്ത​തോ​ടെ ഭൂ​ത​ത്താ​ൻ അ​ണ​ക്കെ​ട്ടി​​​​​െൻറ 15 ഷ​ട്ട​റും പൂ​ർ​ണ​മാ​യി തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ളം മ​ല​യാ​റ്റൂ​ർ, കാ​ല​ടി, ആ​ലു​വ വ​ഴി അ​റ​ബി​ക്ക​ട​ലി​ലെ​ത്തും. ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ ​മു​മ്പ്​ 1992, 1994, 1998, 2005, 2007, 2013 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ട്​ ​ ​തു​റ​ന്നി​രു​ന്നു.

ഇടുക്കിയിൽ ഉൽപാദനം പരമാവധി; നീരൊഴുക്ക്​ കുറഞ്ഞു 
തൊ​ടു​പു​ഴ: വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം പൂ​ർ​ണ​ശേ​ഷി​യി​ലാ​ക്കു​ക​യും നീ​രൊ​ഴു​ക്ക്​ ദു​ർ​ബ​ല​മാ​കു​ക​യും ചെ​യ്​​ത​തോ​ടെ ഇ​ടു​ക്കി ഡാം ​തു​റ​ക്ക​ൽ സാ​ധ്യ​ത വീ​ണ്ടും മ​ങ്ങി. ​48 മ​ണി​ക്കൂ​റി​നി​ടെ ക​ഷ്​​ടി​ച്ച്​ ഒ​ര​ടി​യാ​ണ്​ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഒ​മ്പ​തി​ന്​ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി ഒ​മ്പ​തി​ന്​​ ജ​ല​നി​ര​പ്പ്​ 2396 ആ​ണ്. മ​ഴ കു​റ​ഞ്ഞ​തും നീ​രൊ​ഴു​ക്ക്​ ദു​ർ​ബ​ല​മാ​യ​തു​മാ​ണ്​ ജ​ല​നി​ര​പ്പി​​​​​െൻറ തോ​ത്​ കു​റ​ച്ച​ത്. 28.76 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ല​മാ​ണ്​ ഡാ​മി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്.  15.06 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം. 1.56 സ​​​​െൻറി​മീ​റ്റ​റാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച​ത്തെ മ​ഴ. ത​ലേ​ന്ന്​ ഇ​ത്​ 3.6 സ​​​​െൻറി​മീ​റ്റ​റ​ും.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​ കുറ്റ്യാടിയിൽ 
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ജൂ​ലൈ 31വ​രെ സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ കു​റ്റ്യാ​ടി​യി​ൽ. 4613 മി. ​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, തെ​ക്കേ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ മ​ഴ കി​ട്ടി​യ​ത്​ ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ ജി​ല്ല​യി​ലെ അ​ഗം​ബെ​യി​ലാ​ണ്​-5086 മി. ​മീ​റ്റ​ർ. ഇ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക്  മ​ണി​ക്കൂ​റി​ൽ 25 മു​ത​ൽ 35  കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​​​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​ബി​ക്ക​ട​ലി​​​​​െൻറ മ​ധ്യ​ഭാ​ഗ​ത്തും തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും വ​ട​ക്കു​ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്.

Tags:    
News Summary - Idukki Dam Water Level Increasing -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.