ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2396.18 അടിയായി

ചെറുതോണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.18 അടിയായി ഉയർന്നു. വൈകീട്ട് എട്ട് മണി വരെയുള്ള കണക്ക് പ്രകാരമാണിത്. സംഭരണശേഷിയുടെ 91.95 ശതമാനമാണിത്​. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്.  ഈ സാഹചര്യത്തിൽ അണക്കെട്ട്​ തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എസ്.ഇ.ബിയുടെയും ശ്രമം. ​2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 

അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് രാവിലെ വീണ്ടും ഡാം സന്ദർശിക്കും. തുടന്ന്  കലക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ തിങ്കളാഴ്ച ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​റ​ഞ്ച്​​ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ റെ​ഡ്​ അ​ല​ർ​ട്ട്​ പുറപ്പെടുവിക്കും. 

ജ​ല​നി​ര​പ്പ്​ 2400 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക​യെ​ന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി, 2397-2398 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ തു​റ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ർ​ദേ​ശം. ​ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി.

എന്നാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കേണ്ടത് അനിവാര്യമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. ഇടുക്കി ഇടമലയാർ ഡാമുകള്‍ തുറക്കാന്‍ സാധ്യത നിലനില്‍ക്കേ  രണ്ടിടങ്ങളില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭൂതത്താന്‍കെട്ട് ഡാമില്‍ മുന്‍കരുതല്‍ ശക്തമാക്കി. അതേസമയം ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പെരിയാറിന്‍റെ തീരങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം പറഞ്ഞു. 

Tags:    
News Summary - Idukki Dam Water Level to Red Alert - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.