ഇടുക്കി ഡാമിൽ 50 ശതമാനം ജലം

മൂ​ല​മ​റ്റം: ഇ​ടു​ക്കി ഡാ​മി​ലെ ജ​ലം സം​ഭ​ര​ണ​ശേ​ഷി​യു​ടെ 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ശ​നി​യാ​ഴ്​​ച​ത്തെ അ​ള​വ് പ്ര​കാ​രം ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 49.98 ശ​ത​മാ​ന​വും 2354.90 അ​ടി​യു​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ന്നു ശ​ത​മാ​നം ജ​ലം ഇ​ത്ത​വ​ണ കൂ​ടു​ത​ലു​ണ്ട്. മ​ഴ​യി​ൽ കു​റ​വു​ണ്ടാ​യി​ട്ടും ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് വൈ​ദ്യു​തി ബോ​ർ​ഡ് പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. 

പു​റം ​വൈ​ദ്യു​തി​ക്ക്​ ഇ​ര​ട്ടി​യി​ല​ധി​കം വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കൂ​ട്ടി​യി​ട്ടും ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണി​ത്. ശ​രാ​ശ​രി 20 ല​ക്ഷം യൂ​നി​റ്റി​ൽ താ​ഴെ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കേ​ണ്ട വ​ർ​ഷ​കാ​ല​ത്ത്​ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മൂ​ലം 35 ല​ക്ഷം യൂ​നി​റ്റി​നു​മേ​ലെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണി​പ്പോ​ൾ. മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ഞാ​യ​റാ​ഴ്​​ച​ത്തെ ഉ​ൽ​പാ​ദ​നം 37.98 ല​ക്ഷം യൂ​നി​റ്റാ​ണ്. 

സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ലെ​ല്ലാം​കൂ​ടി 56 ശ​ത​മാ​നം ജ​ല​മാ​ണു​ള്ള​ത്. ഇ​ത്ര​യും ജ​ല​മു​പ​യോ​ഗി​ച്ച് 2312 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ലോ​വ​ർ​പെ​രി​യാ​ർ ഡാ​മി​ൽ 58 ശ​ത​മാ​നം, ഇ​ട​മ​ല​യാ​ർ 64, മാ​ട്ടു​പ്പെ​ട്ടി 43, പൊ​ന്മു​ടി 93, നേ​ര്യ​മം​ഗ​ലം 91, ലോ​വ​ർ​പെ​രി​യാ​ർ 58 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ്.

Tags:    
News Summary - Idukki Dam Water Level touch 50 Percentage -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.