തൊടുപുഴ: ഇനി നിമിഷങ്ങൾ മാത്രം ബാക്കി, ജാഗ്രതയോടെ കേരളം. 10.55 ന് സൈറൺ മുഴങ്ങുന്നതോടെ ഇടുക്കി ഡാം തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റിന് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.
ഡാം തുറക്കൽ ഇങ്ങനെ
അടിയന്തര സാഹചര്യം പരിഗണിച്ച് പരീക്ഷണ തുറക്കൽ ഇല്ലാതെയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. വൈദ്യുതി വകുപ്പിലെ അണക്കെട്ട് സുരക്ഷ വിഭാഗം മെക്കാനിക്കൽ ഗേറ്റ് ഓപറേറ്റർ സ്വിച്ചിടുന്നതോടെ ചെറുതോണി അണക്കെട്ടിെൻറ മൂന്നാമത്തെ ഷട്ടർ ഉരുക്ക് വടത്തിെൻറ സഹായത്തോടെ ആദ്യം 30 സെ.മീ ഉയർത്തി വെള്ളം ഒഴുക്കും. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ഉയർത്തുന്നതോടെ വെള്ളം കുതിച്ചൊഴുകും. ഷട്ടർ ഓപറേറ്റിങ് മുറിയിൽ എക്സി. എൻജിനീയർ, ബോർഡിലെ െഡപ്യൂട്ടി ഡയറക്ടർ, അസി. എക്സി. എൻജിനീയർ എന്നിവരുമുണ്ടാകും.
ഇലക്ട്രിക് മോട്ടോറിലാണ് ഷട്ടർ പ്രവർത്തിക്കുന്നത്. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കറങ്ങുന്ന മോട്ടോറിനൊപ്പം ഗിയർ സംവിധാനവും പ്രവർത്തിച്ചുതുടങ്ങും.
ചക്രങ്ങളിൽ കറങ്ങുന്ന ഗിയറിൽ ഉരുക്കുവടമാണ് ഘടിപ്പിച്ചിരിക്കുന്നത്. വടങ്ങൾ ഡാമിെൻറ ഷട്ടർഗേറ്റുകളുമായി ഘടിപ്പിച്ചിരിക്കുന്നു. ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സംവിധാനമുണ്ട്. ഷട്ടർ 50 സെ.മീ ഉയർത്താൻ രണ്ട് മിനിറ്റ് മതി. ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായി മോട്ടോറും വയറിങ്ങുകളും വടവുമെല്ലാം എണ്ണയിട്ട് മിനുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.