തൊടുപുഴ: ട്രയൽ റണ്ണിെൻറ ഭാഗമായി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് ചെറുതോണി അണക്കെട്ടിെൻറ ഷട്ടറുകളിലൊന്ന് തുറന്നത്. 12.30ന് ചെറുതോണി അണക്കെട്ടിെൻറ ഷട്ടർ തുറക്കുേമ്പാൾ 2399.04 അടിയായിരുന്നു ജലനിരപ്പ്.
അണക്കെട്ട് തുറന്ന് അരമണിക്കൂറിന് ശേഷവും ജലനിരപ്പിൽ കുറവ് വന്നില്ല. ഒരു മണിക്ക് ജലനിരപ്പ് 2399.10 അടിയായി കൂടി. മൂന്ന് മണിക്ക് ഇത് 2399.40 അടിയായും 4.30ന് 2399.58 അടിയായും 8 മണിക്ക് 2400 അടിയായി. ഇതോടെ ട്രയൽ റൺ രാത്രി മുഴുവനും തുടരാൻ അധികൃതർ തീരുമാനിച്ചു.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ഡാമിലെ ജലനിരപ്പ് കുറയാതിരിക്കാനുള്ള പ്രധാന കാരണം. അണക്കെട്ടിൽ നിന്ന് പുറത്ത് പോകുന്നതിനേക്കാൾ കൂടുതൽ ജലം വന്ന് നിറയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്കകൾക്ക് കാരണമാവുന്നുണ്ട്. ഇതേ സ്ഥിതിയിൽ ജലനിരപ്പ് തുടരുകയാണെങ്കിൽ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.