കോട്ടയം: മോദി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നത് മഹാത്മാ ഗാന്ധിയോട് പുറത്ത് നിൽക്കാൻ പറഞ്ഞ ആശയങ്ങളെ പുനരുജ്ജീവിപ്പിക്കാനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ് പാർലമെൻറ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പറയുന്ന ഹിന്ദുത്വ അല്ല ഹിന്ദു മതം. അതിൽ ഹിന്ദുക്കളുടെ മഹാഭൂരിപക്ഷവും ഇല്ല. വീണ്ടും ബി.ജെ.പി അധികാരത്തിൽ എത്തിയാൽ അവരുടെ ഹിന്ദു രാഷ്ട്രം ആയിരിക്കും സ്ഥാപിക്കപ്പെടുക. ആർ.എസ്.എസിന്റെ ഹിന്ദുത്വത്തെ അംഗീകരിച്ചാൽ മുസ്ലിമിനും ക്രിസ്ത്യാനിക്കും രാജ്യത്ത് പൗരന്മാരായി കഴിയാം എന്നാണ് ബി.ജെ.പി പറയുന്നത്.
കോൺഗ്രസിന് ബി.ജെ.പിയെ ചെറുക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി. ബി. ബിനു, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റും എൽ.ഡി.എഫ് ജില്ല കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു, ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, എൻ.സി.പി വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, ആർ.ജെ.ഡി ജില്ല പ്രസിഡന്റ് സണ്ണി തോമസ്, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി മാത്യു കോലഞ്ചേരി, ജനാധിപത്യ കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.സി. ജോസഫ്, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പി. ഗോപകുമാർ, എം.ജെ ജേക്കബ്, ഐ.എൻ.എൽ ജില്ല പ്രസിഡന്റ് ജിയാസ് കരിം, സലിം വാഴമറ്റം, എം.കെ ദിലീപ്, എം.എം ദേവസ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.