ഇൻഡ്യ വന്നാൽ ഖാർഗെയോ രാഹുലോ പ്രധാനമന്ത്രി -തരൂർ

തിരുവനന്തപുരം: ഇൻഡ്യ മുന്നണിക്ക്​ അധികാരം ലഭിക്കുകയാണെങ്കിൽ കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ ആയിരിക്കും കോൺഗ്രസ്​ ​പ്രധാനമ​ന്ത്രി സ്ഥാ​നത്തേക്ക്​ നിർദേശിക്കുകയെന്ന്​ പ്രവർത്തക സമിതിയംഗം ശശി തരൂർ.

പ്രതിപക്ഷത്ത്​ കൃത്യമായ സഖ്യം രൂപപ്പെട്ടിരിക്കുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരെയൂം ആശ്ചര്യപ്പെടുത്തുന്ന ഫലമാണുണ്ടാകാൻ പോകുന്നത്​. എൻ.ഡി.എയെ അട്ടിമറിച്ച്​ ഇൻഡ്യ സഖ്യം അധികാരത്തിലേറും. നമുക്ക്​ കാത്തിരുന്ന്​ കാണാം.

തെര​ഞ്ഞെടുപ്പിനു ശേഷം സഖ്യത്തിലെ എല്ലാ പാർട്ടികളും ചേർന്നായിരിക്കും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. ഒരു പാർട്ടിക്ക്​ മാത്രമായി തീരുമാനിക്കാനാകില്ല. ആദ്യത്തെ ദലിത്​ പ്രധാനമന്ത്രിയെന്ന നിലയിൽ ഖാർഗെ, അല്ലെങ്കിൽ പലവിധത്തിലും​ കോൺഗ്രസ്​ ഒരു കുടുംബപാർട്ടിയെന്ന നിലക്ക്​ രാഹുൽ ഗാന്ധി എന്നിവരിലൊരാളായിരിക്കും കോൺഗ്രസിന്‍റെ നാമനിർദേശമെന്നാണ്​ താൻ കരുതതെന്ന്​​ തരൂർ പറഞ്ഞു.

Tags:    
News Summary - If INDIA alliance came to power Kharge or Rahul will be Prime Minister says Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.