മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം- മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ആര്‍. ബിന്ദു സ്വയം രാജിവെച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ചെന്നിത്തല കത്ത് കൈമാറിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സ്വജനപക്ഷപാതം കാട്ടിയെന്നും ഇത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങള്‍ സർവകലാശാലയുടെ ആക്ട് പ്രകാരം ഇല്ലെന്നതിനാല്‍ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഗവര്‍ണക്ക് അയച്ചതാണ് വിവാദമായത്. അതേസമയം, വി.സിയുടെ പുനര്‍നിയമനം ചോദ്യം ചെയ്തുളള ഹ‍രജി ഫയലിൽ സ്വീകരിക്കണമോയെന്ന് ഹൈകോടതി ഇന്ന് തീരുമാനിക്കും. 

Tags:    
News Summary - If Minister Bindu does not resign, she should be expelled - Chennithala's letter to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.