വി​ക്രം എ​ന്ന കു​ങ്കി​യാ​ന

പി.ടി ഏഴ് മെരുങ്ങിയാൽ വിക്രമിന് കൂട്ട്

അകത്തേത്തറ: വിക്രമിന്‍റെ വഴിയെ ഇനി പാലക്കാടൻ കൊമ്പനും. അഞ്ച് വർഷം മുമ്പ് വനം വകുപ്പിന്‍റെ നോട്ടപ്പുള്ളിയായ കൊലയാളി കാട്ടാന അഥവാ പി.ടി ഏഴ്എന്ന ആനയെ പിടികൂടി മെരുക്കാനായാൽ നമ്പർ വൺ കുങ്കിയാനയായി പരിവർത്തിപ്പിക്കാനാവുമെന്ന് വിദഗ്ധരുടെ അഭിപ്രായം.

നാട്ടുവഴികളിലൂടെ കറങ്ങിനടന്ന് നാടൻ വിളകളും ചക്കയും മാങ്ങയും തിന്ന് വിഹരിച്ചിരുന്ന കാട്ടാനയുടെ ശീലങ്ങൾ മാറ്റിയെടുക്കുന്ന ചട്ടങ്ങളാണ് മയക്കുവെടിവെച്ച് കൂട്ടിലാക്കിയാൽ പരിശീലിപ്പിക്കുക.

മൂന്ന് വർഷം മുമ്പ് വയനാടൻ വനാന്തരങ്ങളിലും സമീപ പ്രദേശങ്ങളിലും നിത്യശല്യക്കാരനായ വടക്കനാട് കൊമ്പനെ പിടികൂടി മെരുക്കിയാണ് വിക്രം എന്ന കുങ്കിയാനയാക്കി മാറ്റിയത്.

Tags:    
News Summary - If PT seven is tamed, then Vikram will join

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.