കൊല്ലം: കേന്ദ്രം തരേണ്ട പണം തരാത്ത സാഹചര്യത്തിൽ അടുത്ത വർഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻപോലും പ്രതിസന്ധിയുണ്ടാകുമോയെന്ന് സംശയമുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.മിനിമം നികുതി മാത്രമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിനുള്ള പണം തരാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറക്കാമോ എന്നാണ് മാധ്യമപ്രവർത്തകർ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതേസമയം, കെ.എസ്.ആർ.ടി.സി ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. ഇന്ധനവില വർധനവാണ് കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിലാക്കുന്നത്. ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 38 രൂപയോളം അധികമാണ് കെ.എസ്.ആർ.ടി.സി ഇന്ധനത്തിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.