ആലുവ: മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കൊടുക്കൽ വാങ്ങലാണെന്ന് പറയുന്ന യു.ഡി.എഫുകാർ ഇതിൻറെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. ആലുവ പാലസിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന് രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുകയാണ്. ഗവർണർ കൈക്കൊള്ളുന്ന ഭരണഘടനാപരമായ നിലപാടിനെ തകർക്കുന്ന സമീപനമാണ് യു.ഡി.എഫ് കൈക്കൊള്ളുന്നത്.
ഗവർണർ രാജ്ഭവനിൽ തന്നെ ഏതെങ്കിലും ബന്ധുവിനെ നിയമിച്ചോ എന്ന് പ്രതിപക്ഷം വ്യക്തതമാക്കണം. ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കത്തയച്ചു എന്നതാണ് പുതിയ വിവാദം. എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ്, യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച, പത്തും ഇരുപതും വർഷം പഴക്കമുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്ഭവനിൽ എന്തെങ്കിലും താൽകാലിക നിയമനങ്ങൾ നടത്തുന്നത് ആർക്കെങ്കിലും ആജീവനാന്ത പെൻഷൻ നൽകാനുമല്ല. ജനങ്ങളുടെ നികുതിപണം കൊണ്ട് പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെക്കുറിച്ച് ജനങ്ങൾക്ക് മറുപടി നൽകണം.
താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ. ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്. രണ്ടും, അഞ്ചും വർഷം പഴക്കമുള്ള പാർട്ടിക്കാരായ ജീവനക്കാരെ സ്ഥിര ജീവനക്കാരാക്കിയ ഇടത്, വലത് നേതാക്കളാണ് പ്രതിഷേധം ഉയർത്തുന്നത്. താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തില്ലെന്ന് സർക്കാർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളൂ. ജനങ്ങളുടെ നികുതി പണം എടുത്താണ് പെൻഷൻ നൽകുന്നത്. സർക്കാരിൻറെ ഇത്തരം തെറ്റായ നയങ്ങളെയാണ് ഗവർണർ എതിർക്കുന്നത്. ഗവർണറുടെ പേഴ്സസണൽ സ്റ്റാഫിൽ ആർക്കും പെൻഷനില്ല.
അത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതിന് ജനപിന്തുണ അദേഹത്തിനുണ്ട്. രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് കുറെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതുകൊണ്ട് കാര്യമില്. പിണറായിയോട് ചോദ്യങ്ങൾ ചോദിക്കാൻ പോലും മാധ്യമങ്ങൾക്ക് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.