തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നുവെങ്കിൽ പി.സി ജോർജിനെതിരെ എഫ്.ഐ.ആർ പോലുമുണ്ടാവില്ല -​ഷോൺ

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നുവെങ്കിൽ പി.സി ജോർജിനെതിരെ എഫ്.ഐ.ആർ പോലുമുണ്ടാവുമായിരുന്നില്ലെന്ന് ഷോൺ ജോർജ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പിണറായി വിജയന്റെ നടപടിയാണ് പി.സി ജോർജിന്റെ അറസ്റ്റ്. പ്രീണന രാഷ്ട്രീയമാണ് പിണറായി നടത്തുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. ഒരുവശത്തും പിണറായിയും മറുവശത്ത് സതീശനും ഇതേ രാഷ്ട്രീയത്തിനായാണ് നിൽക്കുന്നതെന്നും ഷോൺ ആരോപിച്ചു.

നിയമവ്യവസ്ഥയോട് ബഹുമാനമുള്ളതിനാലാണ് ​പൊലീസ് സ്റ്റേഷനിൽ ഹാജരായത്. രണ്ട് ദിവസം നടന്നിട്ടും പൊലീസിന് പി.സി ജോർജിനെ എന്തെങ്കിലും ചെയ്യാൻ സാധിച്ചോയെന്നും അദ്ദേഹം ചോദിച്ചു. പി.സി ജോർജിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

സമുദായങ്ങൾക്കെതിരെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിച്ച കേസിൽ നടപടിയെടുക്കാത്ത ​പൊലീസാണ് ഇപ്പോൾ പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഭീകരർക്ക് മാത്രം സംരക്ഷണം ലഭിക്കുന്ന സ്ഥലമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - If Thrikkakara by-election had been over, there would not have been an FIR against PC George - Shawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.