യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീ പ്രവേശനം തടയും-എം.എം ഹസ്സൻ

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും അദ്ദേഹംവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.

Tags:    
News Summary - If UDF comes to power, Sabarimala entry of women will be barred - MM Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.