വെള്ളാപ്പള്ളി സംരക്ഷണം അവസാനിപ്പിച്ചില്ലെങ്കിൽ തൃക്കാക്കരകൾ ആവർത്തിക്കും -വിദ്യാസാഗര്‍

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന് കേസുകളിൽ സംരക്ഷണകവചം ഒരുക്കുന്ന എൽ.ഡി.എഫ് നിലപാടുകളോടുള്ള ശ്രീനാരായണ സമൂഹത്തിന്‍റെ പ്രതിഷേധമാണ് തൃക്കാക്കരയില്‍ ഉമ തോമസിന്‍റെ വൻ ഭൂരിപക്ഷമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റ്​ അഡ്വ. വിദ്യാസാഗര്‍. എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും കുടുംബ സ്വത്താക്കി മാറ്റിയ വെള്ളാപ്പള്ളിയുടെ ദുഷ്ചെയ്തികൾ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.

ഇതില്‍ അമർഷമുള്ള വലിയവിഭാഗം എൽ.ഡി.എഫ് അനുഭാവികൾ തെരഞ്ഞെടുപ്പിൽ നിഷ്‌ക്രിയരായി നിന്നതും മറ്റ്​ ചിലർ എതിരെ തിരിഞ്ഞതും വോട്ടുനില പരിശോധിച്ചാൽ വ്യക്തമാകും. ഇക്കാര്യം തിരിച്ചറിയുന്നില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിലും വലിയവില കൊടുക്കേണ്ടി വരുമെന്നും വിദ്യാസാഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - If Vellappally protection is not stopped, Thrikkakara will repeat - Vidyasagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.