കോഴിക്കോട്: ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ നിർദേശപ്രകാരം കാലിക്കറ്റ് സർവകലാശാലയിലും വിദ്യാർഥി പ്രവേശനത്തിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാക്കി. സ്ത്രീധന മരണങ്ങൾ വർധിക്കുന്നതിനെ തുടർന്നാണ് ഇത്തരം സത്യവാങ്മൂലം വിദ്യാർഥികളും രക്ഷിതാക്കളും നൽകണമെന്ന് ഗവർണർ എല്ലാ സർവകലാശാലകൾക്കും നിർദേശം നൽകിയത്.
സ്ത്രീധനം വാങ്ങുകയോ െകാടുക്കുകയോ വാങ്ങാനും കൊടുക്കാനും പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർഥിയും രക്ഷിതാവും എഴുതി നൽകണം. ഭാവിയിൽ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചുവാങ്ങും.
കാലിക്കറ്റിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്മെൻറുകളെ തുടർന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സർക്കാറിൽനിന്ന് അറിയിപ്പ് ലഭിക്കുന്നത്. നിലവിൽ പ്രവേശനം നേടിയവരിൽനിന്ന് പിന്നീട് സത്യവാങ്മൂലം സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.