കൊച്ചി: പൊതുനിരത്തുകളിലും, പൊതു ഇടങ്ങളിലും മാലിന്യമെറിഞ്ഞാൽ പിടി വീഴും. ക്ലീൻ കളമശ്ശേരി എന്ന ലക്ഷ്യം മുൻനിറുത്തി നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധന തുടങ്ങി.
പകൽ സമയങ്ങളിൽ ജോയിൻറ് ഡയറക്ടറുടെ കീഴിലുള്ള ജില്ലാ ടീമും രാത്രി നഗരസഭാ ടീമുമായി തിരിഞ്ഞാണ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മാലിന്യമെറിഞ്ഞവരിൽ നിന്ന് 26,000 രൂപ പിഴ ഈടാക്കി.
നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ.വി.വിൻസന്റെ നേതൃത്വത്തിൽ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ, ആൻജലീന, ഷൈമോൾ, ആര്യാദേവി, ശുചീകരണ ജിവനക്കാർ എന്നിവർ ചേർന്നായിരുന്നു പ്രവർത്തനം. അവധി ദിനങ്ങളിലും സ്ക്വാഡ് സജീവമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.