കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിെൻറ പേരിൽ ഐ.ജി മനോജ് എബ്രഹാമിനെതിരെ തൽക്കാലം വിജിലൻസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യില്ല. കേസെടുത്ത് അന്വേഷിക്കണമെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനോജ് എബ്രഹാം നൽകിയ ഹരജി പരിഗണിക്കവേ തൽസ്ഥിതി തുടരാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു. കേസിൽ ഇതുവരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇൗ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്ന മാർച്ച് 28 വരെ തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. മനോജ് എബ്രഹാമിന് 61.89 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന പത്തനംതിട്ട ആറന്മുള സ്വദേശി ചന്ദ്രശേഖരന്‍ നായരുടെ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.