കോട്ടയം: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വൈദികർക്കെതിരെ കൃത്യമായ നിയമനടപടികളുമായി മുന്നോട്ടുപോകണമെന്നും അേന്വഷണത്തിൽ സഭ ഇടപെടില്ലെന്നും ഒാർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് പൗലോസ് ദ്വിദീയൻ കാതോലിക്ക ബാവ. യുവതിയെ പീഡിപ്പിച്ച വൈദികരെ അറസ്റ്റ്ചെയ്യുന്നതടക്കം കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇതിന് സഭയുടെ പിന്തുണ വേണമെന്നും അഭ്യർഥിച്ച് ദേവലോകം അരമനയിൽ എത്തിയ ക്രൈംബ്രാഞ്ച് െഎ.ജി എസ്.ശ്രീജിത്തിനോടാണ് കാതോലിക്ക ബാവ ഇക്കാര്യം വ്യക്തമാക്കിയത്.
വൈദികർക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെയാണ് ഐ.ജി ബാവയെ കണ്ടതെന്നാണ് വിവരം. കേസിെൻറ അേന്വഷണ പുരോഗതിയും പീഡനക്കേസിൽ വൈദികരുെട പങ്കും അദ്ദേഹം ബാവയെ ധരിപ്പിച്ചു. കടുത്ത നടപടികൾ വേണ്ടിവരുമെന്നും അറിയിച്ചു. സഭ ആസ്ഥാനമായ ദേവലോകത്ത് നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.
നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നും അതിന് സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ച ബാവ, എന്നാൽ, നിരപരാധികൾ ക്രൂശിക്കെപ്പടരുതെന്നും പറഞ്ഞതായി ഐ.ജി എസ്. ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. സഭക്ക് ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനിലെന്നും ബാവ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അേന്വഷണ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകളും െഎ.ജി ചൂണ്ടിക്കാട്ടി.
സർക്കാറിെൻറയും സംസ്ഥാന പൊലീസ് ചീഫിെൻറയും നിർദേശപ്രകാരമായിരുന്നു െഎ.ജിയുടെ സന്ദർശനം. ഒാർത്തഡോക്സ്-യാക്കോബായ ഭിന്നത ശക്തമായ സാഹചര്യത്തിൽ കാര്യങ്ങൾ മറ്റൊരുതലത്തിലേക്ക് നീങ്ങാതിരിക്കാനും സന്ദർശനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. അതിനിടെ ഒരുവൈദികൻ കൂടി കേസിൽ ഉൾപ്പെടുമെന്നാണ് വിവരം.
അഞ്ച് വൈദികര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു ആദ്യം കേസ്. പ്രായപൂര്‍ത്തിയാകും മുമ്പും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയതോടെയാണ് കേസിൽ അഞ്ചുപേർ ഉൾപ്പെടുക. ഫാ.ജോബ് മാത്യുവാണ് ഒന്നാംപ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.