തിരുവനന്തപുരം: ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ സ്ഥാനാർഥിത്വം വെട്ടിയത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ നിർദേശം അവഗണിച്ച്. കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ ബാലശങ്കറെ പ്രസിഡൻറാക്കാനുള്ള നീക്കങ്ങൾ കേന്ദ്രത്തിൽ നടന്നിരുന്നു. ഇതിനൊപ്പം സ്വന്തം നിലക്കും ബാലശങ്കർ കരുക്കൾ നീക്കി. ഇതാണ് സംസ്ഥാന നേതൃത്വത്തിെൻറ നീരസത്തിന് കാരണം. ശോഭ സുരേന്ദ്രെൻറ പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് സമ്മാനിക്കാൻ അവസരമൊരുക്കിയതും ബാലശങ്കറിനോടുള്ള വിരോധംകൂട്ടി.
ബാലശങ്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ആഗ്രഹിച്ചിരുന്നെന്നാണ് സൂചന. ഡൽഹിയിൽ നല്ല ബന്ധമുള്ള അദ്ദേഹം കേന്ദ്രനേതാക്കളിൽ പലരുടെയും സമ്മതത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ കേരളത്തിലെത്തിയതും പ്രവര്‍ത്തനങ്ങളിലും ഇടപെട്ടതും.
എന്നാൽ, സംസ്ഥാന നേതൃത്വത്തിന് മുകളിലൂടെ ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി വേരണ്ടെന്നായിരുന്നു ഇവിടത്തെ നിലപാട്. സംസ്ഥാന നേതൃത്വം തനിക്കെതിരാണെന്ന് ബാലശങ്കര്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അവർ വീണ്ടും ഇടപെെട്ടങ്കിലും ആലപ്പുഴ ജില്ലാ പ്രസിഡൻറിനായി ആദ്യം തന്നെ മാറ്റിെവച്ചതാണ് ഇൗ സീറ്റെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുക്കുകയായിരുന്നു.
അടിയന്തരാവസ്ഥയെക്കുറിച്ച് പഠിച്ച് പുസ്തകമെഴുതാന്‍ നരേന്ദ്ര മോദിക്കൊപ്പം ആർ.എസ്.എസ് നിയോഗിച്ചവരിൽ ബാലശങ്കറും ഉണ്ടായിരുന്നു. മോദിയെക്കുറിച്ചും ബാലശങ്കര്‍ പുസ്തകമെഴുതിയിട്ടുണ്ട്. മോദിയുമായി നല്ല ബന്ധത്തിലുമാണ്. അങ്ങനെയുള്ള വ്യക്തി ആർ.എസ്.എസുകാരനല്ലെന്ന ഒരു ഭാരവാഹിയുടെ പ്രസ്താവന സംഘടനക്കുള്ളിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.