കൊച്ചി: പരിസ്ഥിതി നിയമം ലംഘിച്ച് നിർമിച്ച മരടിലെ അഞ്ച് കെട്ടിട സമുച്ചയങ്ങൾ പൊളിച് ചുനീക്കാനുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കൂടുതൽ കെട്ടിടങ്ങളുടെ ചട്ട ലംഘനങ് ങളുടെ വിവരങ്ങൾ പുറത്തേക്ക്.
നഗരത്തിൽ തോപ്പുംപടിയിലെയും ഇടക്കൊച്ചിയിലെയും നാ ല് ഫ്ലാറ്റുകളുടെ നിർമാണം അനധികൃതമാണെന്നും തടയാൻ നടപടിെയടുത്തില്ലെന്നുമുള്ള വ ിമർശനമാണ് ഉയരുന്നത്. സംസ്ഥാന ഓഡിറ്റ് വകുപ്പിെൻറ നേതൃത്വത്തിൽ 2017-18 വർഷത്തിൽ കൊച്ചി കോർപറേഷെൻറ പ്രവർത്തനങ്ങൾ പരിശോധിച്ച റിപ്പോർട്ടിലെ നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ. തോപ്പുംപടി 12ാം ഡിവിഷനിൽ
13നില കെട്ടിടമായ ചോയ്സ് മറീന, ചാക്കോളാസ് ഹാബിറ്റാറ്റ് ലേക് സൈഡിെൻറ രണ്ട് കെട്ടിടങ്ങൾ, അതേ ഡിവിഷനിലെ കെൻറ് കൺസ്ട്രക്ഷൻ എന്നീ കെട്ടിട സമുച്ചയങ്ങൾ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതാണെന്നും വസ്തുനികുതി ഈടാക്കാത്തതിനാൽ കോർപറേഷൻ വരുമാനത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായൽതീരത്തുനിന്നും 50 മീറ്റർ ദൂരപരിധിക്കകത്ത് നിർമിച്ചതാണ് നാല് ഫ്ലാറ്റുകളും. കെൻറ് കൺസ്ട്രക്ഷൻസിന് മാത്രമാണ് ഹൈകോടതി ഇളവ് അനുവദിച്ചത്.
മറ്റു കെട്ടിടങ്ങൾ കംപ്ലീഷൻ സർട്ടിഫിക്കറ്റോ ഒക്യുപൻസി സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വില്ലിങ്ടൺ ഐലൻഡിലെ അൾട്രാടെക് സിമൻറ് കമ്പനി അനധികൃതമായി നിർമിച്ച കെട്ടിടം ക്രമവത്കരിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. ചോയ്സ് മറീന ഉടമക്ക് സർക്കാർ പാട്ടത്തിന് നൽകിയ 22.25 സെൻറ് റവന്യൂ ഭൂമിയിൽ നിർമാണത്തിന് അനുമതി നൽകിയ സാഹചര്യം വ്യക്തമല്ല. അത് പൊളിച്ച് നീക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഈ കെട്ടിടത്തിെൻറ മാത്രം വസ്തു നികുതിയായി ഒരുവർഷത്തിനിടെ 36,32,024 രൂപയുള്ളത് പിരിച്ചെടുത്തിട്ടുമില്ല. ഈ കെട്ടിടങ്ങളുടെ നിർമാണം തടയണമെന്നാവശ്യപ്പെട്ട് 2017ൽ തന്നെ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്ന് പ്രസിഡൻറ് ചാൾസ് ജോർജ് വ്യക്തമാക്കി. എന്നാൽ, അവഗണിക്കുകയായിരുന്നു.
കോർപറേഷനിലെ അധികാര ദുർവിനിയോഗത്തിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിലെ നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തിൽ ചട്ടം ലംഘിച്ച് നിർമാണം നടത്തിയിരിക്കുന്നതെന്ന ആരോപണം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.