അനധികൃത ഖനനം: വെള്ളറടയിൽ സർക്കാരിന് നഷ്ടമായത് 10.21 കോടി

കോഴിക്കോട് : പുറമ്പോക്കിലെ അനധികൃത ഖനനത്തിൽ വെള്ളറ വില്ലേജിൽ സർക്കാരിന് നഷ്ടമായത് 10.21 കോടി. നെയ്യാറ്റിൻകര താലൂക്കിലെ വെള്ളറട വില്ലേജിലെ ബ്ലോക്ക് 35 ലെ സർക്കാർ പുറമ്പോക്കിൽ നടന്ന കരിങ്കൽ ഖനനകത്തെക്കുറിച്ചുള്ള ഓഡിറ്റിലാണ് സർക്കാരിന് വൻതുക നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ഭൂരേഖകളും സ്ഥലവും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ക്വാറി ഉടമകളായ ബിനു തോമസ്, ബീന തോമസ്, ഉഷാദേവി, കൃഷ്ണമൂർത്തി എന്നിവർക്ക് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നോട്ടീസും നൽകിയിരുന്നു. എന്നാൽ 2021 ഡിസംബർ 20വരെ സർക്കാരിന് നഷ്ടമായി 10.21 കോടി തിരിച്ചുപിടിക്കാനായില്ലെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ.

മറ്റൊരു ക്വാറിയിൽനിന്ന് പിഴയടക്കം 20.66 ലക്ഷവും പിരിച്ചെടുക്കാനായില്ലെന്ന അന്വേഷണത്തിൽ വ്യക്തമായി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ കത്ത് പ്രകാരം 2016 ജനുവരി 16 നാണ് വെള്ളറട, ആനപ്പാറ സ്വദേശി എം.തപസിക്ക് ഖനനത്തിന് നടത്തുന്നതിന് അനമുമതി നൽകിയത്. വെള്ളറട വില്ലേജിലെ ബ്ലോക്ക് 34-ന് കീഴിലുള്ള റിസവേ നമ്പർ 506/4-3, 506/11 ലെ 49.05സന്റെ് ഭൂമിയിലാണ് ഖനനം നടത്തിയത്.

വെള്ളറട വില്ലേജ് ഓഫീസർ, താലൂക്ക് സർവേയർ, തഹസിൽദാർ എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ, നെയ്യാറ്റിൻകര മൈനിംഗ് ജിയോളജി ആൻഡ് ജിയോളജി വകുപ്പിന് നൽകിയിരുന്നു. അനുമതിയുടെ അടിസ്ഥാനത്തിൽ എം.തപസി അനധികൃതമായി കരിങ്കല്ല് ഖനനം ചെയ്യുന്നുവെന്നായിരുന്നു റിപ്പോർട്ട്. സർക്കാർ ഭൂമിയിൽ ഖനനം നടക്കുന്നുണ്ടോയെന്നറിയാൻ സംയുക്ത സ്ഥലപരിശോധന നടത്തി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും വില്ലേജ് ഓഫീസറും അതിൽ പങ്കെടുത്തു.

ബ്ലോക്ക് 24ലെ റീസർവേ നമ്പർ 50/51 ലെ സർക്കാർ പുറമ്പോക്കിൽനിന്ന് എം.തപസി 17080 മെട്രിക് ടൺ കരിങ്കൽ ഖനനം നടത്തിയെന്ന് കണ്ടെത്തി. തുടർന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എം.തപസിക്ക് നോട്ടീസ് നൽകി. അത് പ്രകാരം 2021 ഡിസംബർ വരെയുള്ള പിഴയടക്കം 20.66 ലക്ഷം രൂപ അടക്കണം. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് കരിങ്കല്ല് ഖനനം ചെയ്തതിനുള്ള നടപടിക്കെതിരെ ക്വാറിയുടമ സബ് കലക്ടർക്ക് അപ്പീൽ നൽകി. അപ്പീൽ തീർപ്പാക്കതിനാൽ ആർ.ആർ നടപടി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

വെള്ളറട വില്ലേജിൽ സർവേ നമ്പർ 251/7ൽ പെടുന്ന സർക്കാർ പുറമ്പോക്ക് 2.22 ഏക്കർ(90 ആർ) ഭൂമിയിൽ അനധികൃത ഖനനം സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളറട വില്ലേജ് ഓഫീസർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിമായി ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു. അത് പ്രകാരം 2020 ഓഗസ്റ്റ് അഞ്ചിന് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.

42.50 സന്റെ് ഭൂമിയിൽ മാത്രമേ അവർക്ക് ഖനനം നടത്താൻ കഴിയൂ. എന്നാൽ, 1.79 ഏക്കർ ഭൂമിയിലാണ് ഖനനം നടന്നത്. ഇക്കാര്യത്തിൽ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗിൽ (കെ.എസ്.ആർ.ഇ.സി) ലഭ്യമായ വിവരങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ തിരുമാനിച്ചു.

തഹസിൽദാർ 2020 ഓഗസ്റ്റ് 18ന് കത്തിലൂടെ കെ.എസ്.ആർ.ഇ.സി.യോട് 251/7 സർവേ നമ്പരിലെ അനധികൃത ഖനനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. 2021 ഡിസംബർ 21 വരെ അത്തരത്തിലുള്ള യാതൊരു ശാസ്ത്രീയ പഠനവും വെള്ളറട വില്ലേജിൽ നടന്നിട്ടില്ല. അനധികൃത ഖനനം മുറപോലെ നടക്കുന്നു. സർക്കാർ സംവിധാനങ്ങൾ അതിന് നോക്കുയായി നിൽക്കുന്നു. സർക്കാരിന് വൻതുക നഷ്ടമാകുന്നു. സർക്കാർ പുറമ്പോക്കിലെ പാറ ഇല്ലാതാവുന്നു.

ഖനനം ചെയ്ത പാറയുടെ വില, റോയൽറ്റി, സീനിയറേജ്, പെനാൽറ്റി തുടങ്ങിയവയൊന്നും സർക്കാരിന് ലഭിക്കുന്നില്ല. സർക്കാർ ഭൂമിയിൽ നിന്ന് നേരത്തെ പാറ ഖനനം ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് 2021 ഡിസംബവർ 27ന് വീണ്ടും കെ.എസ്.ആർ.ഇ.സി.ക്ക് കത്ത് നൽകി. എല്ലാം ചുവപ്പ് നാടയിൽ കുടങ്ങിയന്നാണ് ഓഡിലെ കണ്ടെത്തൽ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സർക്കാർ ഖജനാവിന് കേടികളുടെ നഷ്ടമുണ്ടാക്കുന്നത്. 

Tags:    
News Summary - Illegal mining: The government lost Rs 10.21 crore in Vellara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.