'ഞാന്‍ മരിക്കാൻ പോവുകയാണ്'; ബ്ലേഡുകാരുടെ ഭീഷണിയെ തുടർന്ന് ഭാര്യക്ക് സന്ദേശമയച്ച് മീൻവിൽപനക്കാരൻ തൂങ്ങി മരിച്ചു

കുമ്പള: ഭാര്യക്ക് വാട്‌സാപ്പില്‍ ശബ്ദ സന്ദേശമയച്ച് മീന്‍ വില്‍പ്പനക്കാരൻ തൂങ്ങി മരിച്ചു. കര്‍ണാടക പുത്തൂര്‍ കടബ സ്വദേശിയും പേരാല്‍ മൈമൂന്‍ നഗര്‍ സി.എ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ മുഹമ്മദ് ഷാഫി (48) ആണ് മരിച്ചത്. മുഹമ്മദ് ഷാഫിക്കും ഭാര്യക്കും ബ്ലേഡ് വായ്പാ സംഘത്തിന്‍റെ വധഭീഷണി ഉണ്ടായിരുന്നതായി പരാതിയുണ്ട്.

20 വര്‍ഷത്തോളമായി ഷാഫി കുമ്പള, മൊഗ്രാല്‍ ഭാഗങ്ങളില്‍ മീന്‍ കച്ചവടം ചെയ്തു വരികയായിരുന്നു. കച്ചവടത്തിനായി ബ്ലേഡ് സംഘത്തില്‍ നിന്ന് ഒരു ലക്ഷം രൂപയോളം വായ്പ എടുത്തതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കച്ചവടം തീരെ കുറഞ്ഞതോടെ ബ്ലേഡ് സംഘത്തിന് പലിശ കൊടുക്കുന്നത് മുടങ്ങിയിരുന്നുവത്രെ. ഇതോടെ സംഘം ഷാഫിയെയും ഭാര്യയെയും നിരന്തരം ഫോൺ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു.

പലിശ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ, ഞാന്‍ തൂങ്ങി മരിക്കുന്നു എന്ന് പറഞ്ഞ് ഷാഫി ഭാര്യയ്ക്ക് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ചു. ഇത് സുബൈദ മറ്റുള്ളവരെ അറിയിക്കുകയും, അന്വേഷിക്കുന്നതിനിടെ താമസ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റര്‍ ദൂരെയുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ബ്ലേഡ് സംഘത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - im going to death fish seller message to wife just before suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.