തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിൽ മുരളീധരനായി വോട്ടഭ്യര്‍ഥിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
പ്രധാനമന്ത്രിയുടെയും വി. മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.