പാലക്കാട്: കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജെ.ഡി.എസ് ദേശീയ നേതൃത്വവുമായി ഒരു ബന്ധവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സ്വതന്ത്ര നിലപാടുമായി സി.പി.എമ്മിനൊപ്പം മുന്നോട്ടുപോവുകയാണെന്നും കൃഷ്ണന്‍കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഞങ്ങള്‍ക്ക് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ല. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ നിലപാട് എടുത്തതുപോലെ സംസ്ഥാന പാര്‍ട്ടിയായി നിലകൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേവഗൗഡയുടെ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനാകുമോയെന്നും കൃഷ്ണന്‍കുട്ടി ചോദിച്ചു.
ബംഗളൂരു റൂറലില്‍ ബി.ജെ.പി സ്ഥാനാർഥിയായ മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എം.എൽ.എ ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്. നേരത്തേ ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള ദേവഗൗഡയുടെ തീരുമാനത്തിനെതിരെ ജെ.ഡി.എസ് കേരളഘടകം രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.