പി.കെ. കുഞ്ഞാലിക്കുട്ടി 

പൗരത്വഭേദഗതി ചട്ടം നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കം; കമീഷൻ നടപടിയെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വഭേദഗതി ചട്ടം രാജ്യത്ത് നടപ്പാക്കിയത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള നീക്കമാണെന്നും പ്രകടമായ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ കമീഷന്‍ നടപടിയെടുക്കണമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് അടക്കം നല്‍കിയ പരാതി സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.

നേരത്തെ, നിയമം ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നതുമാണ്. അതിന് വിരുദ്ധമായി കോടതിയെ കബളിപ്പിക്കുന്ന നടപടിയാണ് ഇത്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന പാഴ് സ്വപ്‌നമാണ് ബി.ജെ.പിക്കുള്ളത്.

സി.എ.എ ചട്ടം നടപ്പാക്കിയ വിഷയത്തില്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയമായും നിയമപരമായുമുള്ള കൂടിയാലോചന നടത്തി തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - implementation of the Citizenship Amendment Act was a move to influence elections PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.