മലപ്പുറം: സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ ക്രിമിനൽ-വിജിലൻസ് കേസുകളിൽ ഉൾപ്പെട്ടത് 2,417 സർക്കാർ ഉദ്യോഗസ്ഥർ. ക്രിമിനൽ കേസുകളിൽ 1,389 പേരും വിജിലൻസ് കേസുകളിൽ 1,028 പേരുമാണ് ഉൾപ്പെട്ടത്. സർക്കാർ ജീവനക്കാർ പ്രതികളാകുന്ന ക്രിമിനൽ കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലുണ്ട്.
22 പേർക്കെതിരെ ട്രിബ്യൂണൽ അന്വേഷണവും 14 പേർക്കെതിരെ വകുപ്പ് തല നടപടിയും70 പേർക്കെതിരെയുള്ള തുടർനടപടി അവസാനിപ്പിച്ചു. 727 പേർക്കെതിരെ അന്വേഷണം നടക്കുന്നു.
വിജിലൻസ് കേസുകൾ
ഏറ്റവും കൂടുതൽ
തദ്ദേശ വകുപ്പിൽ 21 6 പേർ.
സഹകരണ വകുപ്പ്........165
റവന്യു....................................160
പൊതുമരാമത്ത്...............56
ആഭ്യന്തര വകുപ്പ്.............47
മോട്ടോർ വാഹന വകുപ്പ്....................................39
വനം........................................33
വിദ്യാഭ്യാസം.......................31
ആരോഗ്യ വകുപ്പ്..............28
സപ്ലൈകോ........................20
രജിസ്ട്രേഷൻ....................17
ബിവറേജ് കോർപറേഷൻ.................16
പട്ടികജാതി വികസന വകുപ്പ്....................................15
ക്ഷീരവികസനം................10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.