കൈവശം ഉണ്ടായിരുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പ്; ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പിന്തുണച്ച് സർക്കാർ

കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പിന്തുണച്ച് സർക്കാർ. കേസിൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹൻലാലും കോടതിയില്‍ പറഞ്ഞു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം.

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹരജി തള്ളിയത് ചോദ്യം ചെയ്താണ് മോഹൻലാൽ കോടതിയെ സമീപിച്ചത്. 2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ്  മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. 

Tags:    
News Summary - In Ivory case Mohanlal Didn't Violate Law Goverment Says to Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.