തിരുവനന്തപുരം: വിജയൻ എന്ന പേര് വിജയത്തിനല്ല, പരാജയത്തിനാണെന്ന് കേരളത്തിെൻറ മുഖ്യമന്ത്രി ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലനും താഹയും അവരുടെ കുടുബത്തിൽ എൻ.ഐ.എ കയറിയിറങ്ങുേമ്പാൾ ശപിച്ചിട്ടുണ്ടെങ്കിൽ ആ ശാപമേറ്റിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് അതേ എൻ.ഐ.എ മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറിറങ്ങുന്ന സാഹചര്യം. എൻ.െഎ.എ വരട്ടെ, എൻേഫാഴ്സ്മെൻറ് വരട്ടെ, സി.ബി.ഐ വരട്ടെ..ആരുവന്നാലും എനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ വിളിച്ച് വരുത്തിയതാണ് എൻ.ഐ.യെയും എൻഫോഴ്സ്മെൻറിനെയുമൊക്കെ. ഞങ്ങളാരുമല്ല. ആ എൻഫോഴ്സ്മെൻറാണ് സ്വപ്നയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് 'മുഖ്യമന്ത്രിയുടെ ഓഫിസിൽ അവർക്ക് സ്വാധീനമുണ്ട്' എന്ന് കോടതിയിൽ പറഞ്ഞത്.
ശിവശങ്കർ എന്ന വ്യക്തിയെ എത്രപ്രാവശ്യം മുഖ്യമന്ത്രി ന്യായീകരിച്ചിട്ടുണ്ട്? സ്പ്രിങ്ഗ്ലറിെൻറ വിഷയം വപ്പോൾ പത്രക്കാർ മുഖ്യമന്ത്രിയോട് ചോദിച്ചു; എന്താണ് പറയാനുള്ളതെന്ന്. 'അതൊെക്ക 'എെൻറ ശിവശങ്കർ പറയും' എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് 'എെൻറ' ശിവശങ്കറായിരുന്നു. ഒാരോ വിഷയത്തിലും ശിവശങ്കറിനെ രണ്ടു ചിറകിെൻറ ഉള്ളിൽ ഒതുക്കി വെച്ചു. അവസാനം ആ ശിവശങ്കർ രണ്ടു ചിറകും അരിഞ്ഞിട്ടാണ് പുറേത്തക്ക് പോയിരിക്കുന്നത്. ശിവശങ്കറിനെ എത്രമണിക്കൂറാണ് എൻ.ഐ.എ ചോദ്യം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ സത്യത്തിൽ ആ ഓഫിസിൽ പിന്നെ കാര്യങ്ങൾ അറിയുന്ന ആരാണ് ബാക്കിയുള്ളത്? കഴിഞ്ഞ നാലര വർഷം ശിവശങ്കറല്ലേ ഭരിച്ചത്. ഈ ആറുമാസം കൂടി അദ്ദേഹത്തിന് കൊടുത്തുകൂടേ? -മുനീർ പരിഹസിച്ചു.
ശിവശങ്കർ അടക്കമുള്ളവരുണ്ടാക്കുന്ന പ്രശ്നങ്ങൾ പ്രതിപക്ഷനേതാവ് അക്കമിട്ട് പറയുേമ്പാൾ അദ്ദേഹത്തിന് ടി.വി ഫോബിയ ആണെന്നാണ് നിങ്ങൾ പറയുന്നത്. സത്യത്തിൽ നിങ്ങൾക്കാണ് ഫോബിയ വന്നിരിക്കുന്നത്. 'ബി.പി ഫോബിയ' എന്നാണതിന് പറയുക. ഭരണം േപാകുമോ എന്ന പേടി. അതിെൻറ ലക്ഷണങ്ങളാണ് നിങ്ങൾ മാധ്യമങ്ങളോട് കാണിച്ചുകൊണ്ടിരിക്കുന്നത്. ചാനലിലെ പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറുന്ന സാഹചര്യം വരെ ഉണ്ടാക്കുന്നത് അതുകൊണ്ടാണ്.
ലൈഫ് മിഷൻ പദ്ധതി എന്തോ സംഭവമായിട്ടാണ് ഇവിടെ സ്വരാജ് പറഞ്ഞത്. ലൈഫിൽ ഒരു വീട് വേണമെങ്കിൽ ആദ്യം റേഷൻ കാർഡ് വേണം. റേഷൻ കാർഡ് വേണമെങ്കിൽ വീട് വേണം. വീടില്ലാത്തവർക്കെവിടുന്നാ റേഷൻ കാർഡ്? പഞ്ചായത്തിൽ വീടിനുവേണ്ടി ആളുകൾ നെട്ടോട്ടമോകുേമ്പാൾ ഇവിടെ കമീഷൻ ഓരോരുത്തർ ലോക്കറിൽ കൊണ്ടുവെച്ചിരിക്കുകയാണ്.
സി.ആപ്റ്റ് ഖുർആൻ വിതരണം ചെയ്യാനുള്ളതാണോ? ഇവിടെ ഖുർആൻ വിതരണം ചെയ്യാൻ ഗവർണർ ഒരു മന്ത്രിയെ ഏൽപിച്ചിട്ടുണ്ടോ? അത് ചോദ്യം ചെയ്യുേമ്പാൾ നമ്മൾ എന്തോ മതത്തിെന എതിർക്കുന്നുവെന്ന രീതിയിൽ ഖുർആെൻറ നടുക്കഷ്ണമായാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം ഇപ്പോഴും പറയുകയാണ്, ഞാനതിൽ ഉറച്ചുനിൽക്കുന്നുവെന്ന്. എന്നാൽ, നാട്ടുകാർ ഇനി അദ്ദേഹത്തിെൻറ കൂടെ ഉറച്ചുനിൽക്കില്ലെന്നുറപ്പാണ്.
കോവിഡിെൻറ മറവിൽ ഇപ്പോൾ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. പി.പി.ഇ കിറ്റ് വാങ്ങുന്ന കാര്യത്തിൽ അടക്കം വൻ ക്രമക്കേടുണ്ട്. എമർജൻസിയായതിനാൽ ടെണ്ടർ നടപടികൾ ഒന്നും നോക്കാതെ വാങ്ങുകയാണ് എന്നാണ് വിശദീകരണം. പുറത്തുനിന്ന് ഞാൻ എടുത്ത ക്വട്ടേഷൻ പ്രകാരം നിങ്ങൾക്ക് 300 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് കിട്ടും. എന്നാൽ, ഇവർ വാങ്ങിയിരിക്കുന്നത് 1550 രൂപക്കാണ്. ഇതെന്താ അഡിഡാസിെൻറയോ പ്യൂമയുടെയോ കമ്പനിയാണോ പി.പി.ഇ കിറ്റ് ഉണ്ടാക്കിയിരിക്കുന്നത്? അതിെൻറ പിറ്റേന്ന് 300 രൂപക്കും വാങ്ങിയതായി രേഖയുണ്ട്.
ഇൻഫ്രാറെഡ് തെർേമാമീറ്ററിന് 1999 രൂപയേയുള്ളൂ. ആ തെർമോമീറ്റർ നിങ്ങൾ വാങ്ങിയിട്ടുള്ളത് 5000 രൂപക്കാണ്. വിവരാവകാശ നിയമ പ്രകാരം ഞാൻ വാങ്ങിയിട്ടുള്ള രേഖകളിലാണ് ഇതുള്ളത്. ഇത് ഞാൻ സഭയുടെ മേശപ്പുറത്തുവെക്കുകയാണ്.
കോവിഡിെൻറ മറവിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന ക്രമക്കേടുകളൊന്നും ഞങ്ങൾ പുറത്തുകൊണ്ടുവരരുതെന്നാണോ നിങ്ങൾ പറയുന്നത്? സ്പ്രിങ്ഗ്ലർ, ഇ-മൊബിലിറ്റി, കെ ഫോൺ തുടങ്ങിയവയിലൊക്കെ പി.ഡബ്ല്യു.സി എന്ന ഒറ്റ കൺസൾട്ടൻറാണുള്ളത്- മുനീർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.