കല്ലൂർ 49-ാം ബൂത്തിൽ യന്ത്ര തകരാറിനെ തുടർന്ന് വൈകീട്ട് ആറിന് ശേഷവും വോട്ടു ചെയ്യാൻ കാത്തു നിൽക്കുന്നവർ

കൂത്താളി കല്ലൂരിൽ അവസാന മണികൂറിൽ വോട്ടിങ് യന്ത്രം പണി മുടക്കി

പേരാമ്പ്ര : കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിങ് തടസ്സപ്പെട്ടു. കല്ലൂർ കൂത്താളി എ.എം.എൽ.പി സ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. വോട്ടിൻ്റെ നിശ്ചിത സമയമായ ആറു മണി ആയതോടെ ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിരുന്നു. ഈ സമയത്താണ് യന്ത്രം പണിമുടക്കുന്നത്.

കാലത്ത് മുതൽ പോളിംഗ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. യന്ത്രം തകരാറിലാവുന്ന സമയത്ത് 160 ആളുകൾ വോട്ടു ചെയ്യാനായി ടോക്കണും വാങ്ങി വരിനിൽക്കുന്നുണ്ടായിരുന്നു. ജില്ല മജിസ്ട്രേറ്റും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി യന്ത്രം പരിശോധിച്ചു. യന്ത്രത്തിൻ്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് തുടർന്നെങ്കിലും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

Tags:    
News Summary - In Koothali Kallur, the voting machine stopped working in the last hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.