മലമ്പുഴയിൽ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. രാത്രി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് പിടിയാനക്ക് പിൻകാലിന് പരുക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ചരിഞ്ഞത്.

ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ അപകട സ്ഥലത്ത് എത്തി ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു. ചികിത്സ നല്‍കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags:    
News Summary - In Malampuzha, wild elephant was injured after being hit by a train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.