തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തിൽ കേരളത്തിലെത്തിയവരെയാണ് തടഞ്ഞത്.
ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതെന്നാണ് ഇവർ പറഞ്ഞത്. പതിനാലംഗ സംഘം
കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.
ഉടുമ്പൻചോല മണ്ഡലത്തിൽ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോൺഗ്രസും ബി.ജെ.പിയും മുമ്പ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് കമ്പംമേട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്പോസ്റ്റുകളിൽ കേന്ദ്ര സേനയെ വിന്യസിച്ച് കർശന നിരീക്ഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.