ഷിരൂരിൽ തിരച്ചിൽ തുടരുമെന്ന് കർണാടക ഹൈകോടതിയിൽ

ബംഗളൂരു: ഉത്തരകന്നട ജില്ലയിലെ ഷിരൂർ അംഗോലയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ തിങ്കളാഴ്ച കർണാടക ഹൊകോടതിയിൽ ബോധിപ്പിച്ചു. പ്രതികൂല സാഹചര്യം കാരണമാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചതെന്ന് അഡ്വ. ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു.

അഭിഭാഷകരായ സിജി മലയിൽ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട വേളയിലാണ് സർക്കാറിന്റെ വിശദീകരണം.

കഴിഞ്ഞ മാസം 26നുണ്ടായ ദുരന്തത്തിൽ 11 പേരായിരുന്നു മണ്ണിനടിയിൽ പെട്ടത്. ഇതിൽ എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നുപേരെ(കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ) ഇനിയും കണ്ടെത്താനുണ്ടെന്ന് വിശദീകരണത്തിൽ പറഞ്ഞു. കേസ് ഈ മാസം 12ലേക്ക് മാറ്റി.

Tags:    
News Summary - In the Karnataka High Court, the search will continue in Shirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.