തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപാര ഭവന്റെയും ബിസിനസ് എജുക്കേഷൻ സെന്ററിന്റെയും ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലാണ് വ്യാപാരഭവൻ. ടി. നസിറുദ്ദീൻ സ്മാരക സമ്മേളന ഹാളിന്റെ ഉദ്ഘാടനവും വ്യാപാരി നിയമസഹായ വേദിയുടെ ഉദ്ഘടനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. സി.എം. ജോർജ് സ്മാരക സെക്രട്ടേറിയറ്റ് ഹാൾ സംഘടനയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷതവഹിക്കും.ഇൻഫർമേഷൻ സെന്റർ, ഫെസിലിറ്റേഷൻ സെന്റർ, കോൺഫറൻസ് ഹാളുകൾ, സെക്രട്ടേറിയറ്റ് ഹാൾ, താമസമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുതുതായി വ്യാപാരരംഗത്തേക്ക് കടന്നുവരുന്നവർക്കും നിലവിലെ സംരംഭകർക്കും വ്യാപാര വ്യവസായ മേഖലയെക്കുറിച്ച് പഠിക്കുന്നതിനും സംരംഭകർ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ- തൊഴിൽ നിയമങ്ങൾ- ആരോഗ്യകരമായ ഉപഭോക്തൃബന്ധം എന്നിവ ഉൾപ്പെടുത്തിയുള്ള പരിശീലന പരിപാടികൾ നടത്തുന്നതിനുമാണ് ബിസിനസ് സെന്ററിന്റെയും നിയമസഹായ വേദിയുടെയും പ്രവർത്തനം.
വ്യാപാരി സംഘടനയിലെ അംഗങ്ങൾക്ക് മാത്രമായുള്ള പരിശീലന പരിപാടി രാജ്യത്ത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.