പ്രതിയായ ജൗഹർ

ഗർഭിണിയെ മർദിച്ച സംഭവം: പൊലീസിനെതിരെ വനിതാ കമീഷൻ, പ്രതികൾക്കെതിരെ ഗൗരവമായ വകുപ്പുകൾ ചുമത്തിയില്ലെന്ന്

കൊച്ചി: ആലുവയിൽ ഗർഭിണിയെ മർദിച്ച ശേഷം കേസിൽ പൊലീസിനെതിരെ സംസ്ഥാന വനിതാ കമീഷൻ. സംഭവത്തിൽ ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് കമീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. ഈ വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും കമീഷൻ അംഗം വ്യക്തമാക്കി.

ഗർഭിണിയായ ഭാര്യയേയും ഭാര്യാപിതാവിനേയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട്​ മർദിച്ച സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയായ മന്നം തോട്ടത്തിപറമ്പ് ജൗഹറി (29)നെതിരെ കേസെടുത്തത്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതിയായ ജൗഹർ ഒളിവിൽ പോയി. ഭർത്താവിനെ കൂടാതെ ബന്ധുക്കളായ മൂന്നു പേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു.

ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് വാടകക്ക് താമസിക്കുന്ന തെക്കെ മറിയപ്പടിയിൽവെച്ച് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് മാസം ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ നവംബറിലാണ് ആലുവ തുരുത്ത് സ്വദേശിയായ സലിമിന്‍റെ മകൾ നഹ്‍ലത്തിന്‍റെയും പറവൂർ മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം നടന്നത്. വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് മര്‍ദനമെന്നാണ് സലീം നല്‍കിയ പരാതിയില്‍ പറയുന്നത്.

Tags:    
News Summary - Incident of assault on a pregnant woman: Women's Commission against the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.