നേമം: പി.എസ്.സി സ്ക്വാഡിന്റെ ബയോമെട്രിക് പരിശോധനക്കിടെ പരിഭ്രാന്തനായി പരീക്ഷ ഹാളില്‍നിന്ന് മുങ്ങിയ യുവാവ് സി.സി.ടി.വി കാമറയില്‍ കുടുങ്ങി.
പൂജപ്പുര എസ്.ബി.ഐക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന കാമറയിലാണ് യുവാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
ഒരു ബൈക്കിന് പിറകിലിരുന്ന് പാങ്ങോട് ഭാഗത്തേക്ക് യുവാവ് പോകുന്നതായി മനസ്സിലാക്കാന്‍ സാധിച്ചു. ബൈക്ക് ഓടിച്ചിരുന്നയാള്‍ ആരെന്നുള്ള വിവരം ലഭിച്ചിട്ടില്ല.
കഴിഞ്ഞദിവസമാണ് പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിലെ ആറാം നമ്പര്‍ ക്ലാസ് മുറിയില്‍ യൂനിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കായി വ്യാജ ഉദ്യോഗാർഥിയായി യുവാവ് എത്തിയത്. ആദ്യഘട്ട പരിശോധനയില്‍ യുവാവ് വ്യാജനാണെന്ന് മനസ്സിലായിരുന്നില്ല.
തുടര്‍ന്ന് ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള പരിശോധനക്കിടെയാണ് ഇയാള്‍ മുങ്ങിയത്. നേമം മേലാംകോട് സ്വദേശിയായ യുവാവാണ് ശരിക്കും ഇയാള്‍ക്ക് പകരം പരീക്ഷ എഴുതേണ്ടിയിരുന്നത്.
ഇരുവരും തമ്മില്‍ ആസൂത്രണം ചെയ്തു ആള്‍മാറാട്ടം നടത്തിയതാണോയെന്നാണ് പൊലീസ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.