കെ.പി യോഹന്നാന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്

കോട്ടയം: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ലും ബി​ഷ​പ്പ് കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആദായ നികുതി വകുപ്പ് റെയ്ഡ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ക്കു​ന്നു​ണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.

യോ​ഹ​ന്നാ​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്ന ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്, ഗോ​സ്പ​ല്‍ ഫോ​ര്‍ ഏ​ഷ്യ ട്ര​സ്റ്റും വി​ദേ​ശ​നാ​ണ​യ വി​നി​മ​യ​ച്ച​ട്ടം ലം​ഘി​ച്ച് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ക്കു​ന്നുവെന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു. 2012ൽ ​യോ​ഹ​ന്നാ​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.  

Tags:    
News Summary - Income Tax Department raids KP Yohanan's house and establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.