കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്
text_fieldsകോട്ടയം: ബിലീവേഴ്സ് ചര്‍ച്ചിലും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.
യോഹന്നാനും അദ്ദേഹം നേതൃത്വം നല്കുന്ന ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തേ പരാതി ഉണ്ടായിരുന്നു. 2012ൽ യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.