തിരൂർ ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്

തിരൂർ (മലപ്പുറം): തിരൂർ ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്. ഫോറിൻ മാർക്കറ്റിലെ ഗൃഹോപകരണങ്ങൾ, കളിപ്പാട്ടം, ഫാൻസി എന്നിവ മൊത്തക്കച്ചവടം നടക്കുന്ന കടകളിലാണ് റെയ്ഡ് നടന്നത്.

കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി ഇന്‍റലിജൻസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഡൽഹിയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സംഘം പരിശോധനക്കെത്തിയതെന്നാണ് പ്രാഥമിക വിവരം.

നികുതി അടക്കാതെ വമ്പിച്ച തോതിൽ സ്റ്റോക്ക് ഉള്ളതും കണക്കുകൾ സൂക്ഷിക്കാത്തതുമായ കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡ് തുടങ്ങിയതോടെ ഗൾഫ് മാർക്കറ്റിലെ മറ്റ് കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടു. പരിശോധന വ്യാഴാഴ്ച രാത്രി വൈകിയും തുടരുകയാണ്.

Tags:    
News Summary - Income tax raid on Tirur Foreign Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.