കോട്ടയം: കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ വലിയ വർധനയെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 1385 ലൈംഗികാതിക്രമ (പോക്സോ) കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ നവജാതശിശുക്കൾ ഉൾപ്പെടെ 19 കുരുന്നുജീവനുകളാണ് അപഹരിക്കപ്പെട്ടത്.
75 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഭ്രൂണഹത്യ നടത്തിയതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശൈശവ വിവാഹക്കേസുകളുടെ എണ്ണത്തിലും വർധനയാണ്. ഏഴ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങളും വർധിക്കുകയാണ്. ഇത്തരത്തിലുള്ള 2342 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പോക്സോ കേസുകളുടെ എണ്ണം കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.