പട്ടികജാതി, വർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധന

കൽപറ്റ: സംസ്ഥാനത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ വർധനവുണ്ടായത് ആശങ്കക്കിടയാക്കുന്നു. സംസ്ഥാന പൊലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട 2022 വരെയുള്ള കണക്കുകളാണ് ഗോത്രവിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി വെളിപ്പെടുത്തുന്നത്.

വാക്കുകളിൽപോലും ‘പൊളിറ്റിക്കൽ കറക്ട്നസിനെ’ക്കുറിച്ച് മലയാളി കൂടുതലായി ചർച്ചചെയ്യുന്ന കാലത്തും സമൂഹത്തിലെ ഏറ്റവും പിന്നാക്കക്കാരിൽ ഉൾപ്പെടുന്ന പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതാണ് ഉത്കണ്ഠയുളവാക്കുന്നത്. 2021ൽ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം 1081 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 2022ൽ ഇത് 1257 ആയി വർധിച്ചു. 2016ൽ 992 കേസുകളും 2017ൽ 1060 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

2018 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു. യഥാക്രമം 1025, 998, 976 എന്ന നിലയിൽ കുറവുവന്ന കേസുകൾ 2021ൽ വീണ്ടും വർധിക്കുകയായിരുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും 2021നെ അപേക്ഷിച്ച് 2022ൽ വർധനവുണ്ടായി. 2021ൽ 16,199 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2022ൽ 18,943 ആയി വർധിച്ചു. കോവിഡ് കൂടുതൽ വ്യാപിച്ച 2020ൽ കേസുകളുടെ എണ്ണം കുറവായിരുന്നു. 12,659 കേസുകളാണ് ആ വർഷം രജിസ്റ്റർ ചെയ്തത്. അതിന് തൊട്ടുമുമ്പുള്ള വർഷം 14,293 കേസുകളാണുണ്ടായിരുന്നത്.

പോക്സോ കേസുകളിലും സംസ്ഥാനത്ത് 2022ൽ വർധനവാണുണ്ടായത്. 2021ൽ 3559 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 2022ൽ 1027 എണ്ണം വർധിച്ച് 4586 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 2019ൽ 3640ഉം 2020ൽ 3056ഉം പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 

പ​ട്ടി​ക​ജാ​തി-​വ​ര്‍ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ:

●2022 -1257 ●2021 -1081

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ:

●2022 -18,943 ●2021 -16,199

പോ​ക്സോ കേ​സ്:

●2022 -4586 ●2021 -3559

Tags:    
News Summary - Increase in crimes against Scheduled Castes and Scheduled Tribes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT