പി.ജി ഡോക്ടർമാരുടെ സ്റ്റൈപെൻഡ് വർധന; ധനവകുപ്പിന്‍റെ എതിർപ്പിൽ കുരുങ്ങി സമരം

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്ന് ധനവകുപ്പ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്‍റെ എതിർപ്പ് ഉന്നയിക്കുന്നത്. പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപ്പന്‍ഡ് വര്‍ധന ഇപ്പോള്‍ സാധ്യമല്ലെന്നാണ് സർക്കാറിന്‍റെ നിലപാട്.

സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് അസാധ്യമാണെന്ന് ധനവകുപ്പിന്റെ നിലപാട്. മറ്റ് പല സംസ്ഥാനങ്ങളിലും കേരളത്തിലുള്ളയത്ര സ്റ്റൈപ്പന്‍ഡ് ഇല്ലെന്നാണ് ധനവകുപ്പ് ഉന്നയിക്കുന്ന വാദം. കേരളത്തില്‍ ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപ ലഭിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ 48000 രൂപയോ ഉള്ളൂവെന്നാണ് ധനവകുപ്പ് പറയുന്നത്.

രണ്ട് തവണ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പ് ആരോഗ്യ വകുപ്പിന് തിരിച്ചയച്ചു. പി.ജി ഡോക്ടര്‍മാര്‍ സമരം തുടങ്ങിയതിനുശേഷം ഈ മാസം പത്തിന് ആരോഗ്യവകുപ്പ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ ധനവകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അതേസമയം, ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ സർക്കാർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.

Tags:    
News Summary - Increase in stipend for PG doctors; Finance Department in opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.