കക്കോടി : പാഠഭാഗം തീരാത്തത് പ്ലസ് ടു വിദ്യാർഥികളിൽ സമ്മർദം കൂട്ടുന്നു.
മാർച്ച് മധ്യത്തോടെ വാർഷിക പരീക്ഷ നടത്താൻ വകുപ്പ് തീരുമാനിച്ചെങ്കിലും പാഠഭാഗം പകുതി പോലും തീർന്നിട്ടില്ലെന്നതാണ് വിദ്യാർഥികളിൽ സമ്മർദം കൂട്ടുന്നത്. വിദ്യാർഥികളിൽ പിരിമുറുക്കം കൂടിയതോടെ കൗൺസലിങ് സെൻററുകളിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നതായി കൗൺസലർ ഷാജൽ ബാലുശ്ശേരി പറയുന്നു.
പരീക്ഷകൾ തുടങ്ങാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ സിലബസിെൻറ പകുതി പോലും തീരാത്ത അവസ്ഥയാണ്. രണ്ട് മണിക്കൂറിൽ നാല് വിഷയങ്ങളാണ് സാധാരണ വിക്ടേഴ്സിൽ നടക്കുന്നത്.
ചില ദിവസങ്ങളിൽ ആറു വിഷയങ്ങൾ വരെ എടുക്കാറുണ്ടെങ്കിലും രണ്ടു മാസത്തിനുള്ളിൽ സിലബസ് തീരുമോ എന്ന ആശങ്കയാണ് കുട്ടികളെ കുരുക്കിലിടുന്നത്. സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകളും ഏതാണ്ട് വിക്ടേഴ്സ് ക്ലാസുകൾക്ക് അനുസൃതമാണ്.
പതിനാറും ഇരുപതും അധ്യായങ്ങളുള്ള സയൻസ് വിഷയങ്ങളിൽ അഞ്ചും ആറും അധ്യായങ്ങൾ മാത്രമാണത്രെ മിക്ക സ്കൂളുകളിലും തീർക്കാൻ പറ്റിയതെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു. സിലബസ് കുറക്കാതെ ചോദ്യങ്ങളിൽ ചോയ്സ് കൂട്ടുമെന്ന അറിയിപ്പാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളത്.
ചാപ്റ്റർ ചോയിസ് കൊടുത്താൽ കുട്ടികൾക്ക് സമർദം കുറക്കാൻ സഹായിക്കുമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.