കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് അപമര്യാദ; യുവാവ് അറസ്റ്റിൽ

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കി​ട​യി​ൽ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ന്ദ​മം​ഗ​ലം ചി​റ്റൂ​ക്കാ​ര​ൻ പ​റ​മ്പി​ൽ ഷൈ​നാ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ആ​ലു​വ​യി​ൽ​നി​ന്ന്​ പ​റ​വൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഇ​യാ​ൾ ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ബ​സി​ൽ നി​ന്നി​റ​ങ്ങി ഓ​ടി. പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് സി.​സി ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ള്ള കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Indecency with young woman in KSRTC bus; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.