തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൗരപ്രമുഖർക്കും വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈകീട്ട് രാജ്ഭവനിൽ നടന്ന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, ചീഫ് സെക്രട്ടറി ഡോ.വി. വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, കെ.ആർ. ജ്യോതിലാൽ, ബിശ്വനാഥ് സിൻഹ, കലക്ടർ ജെറോമിക് ജോർജ്, ലോകായുക്ത സിറിയക് ജോസഫ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ, വനം വന്യജീവി വകുപ്പു മേധാവി ഗംഗാ സിങ് എന്നിവർ പങ്കെടുത്തു.
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഗവർണറുടെ ഭാര്യ രേഷ്മ, മുഖ്യമന്ത്രിയുടെ ഭാര്യ കമല തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.