തിരുവനന്തപുരം/ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമ്പാദനത്തിന് 75 വർഷം തികയുന്ന വേളയിൽ ഐതിഹാസികമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സ്മരണകൾ ചേർത്തുവെച്ച് 'മാധ്യമം' ഒരുക്കുന്ന ആഗോള കാമ്പയിന് തുടക്കം. ഏഴു രാഷ്ട്രങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന ഏക ഇന്ത്യൻ ദിനപത്രമായ മാധ്യമം വർഷം നീളുന്ന 'വീ ഇന്ത്യ; അമൃതം ആസാദി' ആഗോള കാമ്പയിനാണ് സംഘടിപ്പിക്കുന്നത്. കാമ്പയിൻ ലോഗോയുടെയും അടയാള വാക്യത്തിെൻറയും പ്രകാശനം രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, അബ്ബാസ്, മാധ്യമം വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലകോയ തങ്ങൾ, റസിഡൻ്റ് എഡിറ്റർ എം.കെ.എം ജാഫർ എന്നിവർ സംബന്ധിച്ചു.
രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിജയ്ചൗക്കിൽ കാമ്പയിെൻറ ആശയ സമർപ്പണം ഒരുക്കി. പാർലമെൻറംഗങ്ങളും മാധ്യമം സാരഥികളും ഒത്തുചേർന്ന് രാഷ്ട്രത്തിെൻറ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ ഒരേ മനസ്സോടെ നീങ്ങുമെന്ന് പുനരർപ്പണം ചെയ്തു. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആമുഖ ഭാഷണം നിർവഹിച്ചു. മലയാളത്തിന്‍റെ ജനപ്രതിനിധികളായ ഡോ. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ഡോ.അബ്ദുസ്സമദ് സമദാനി, എം.വി ശ്രേയംസ് കുമാർ, ജോൺ ബ്രിട്ടാസ്, തോമസ് ചാഴിക്കാടൻ എന്നിവർ സ്വാതന്ത്ര്യത്തിെൻറ അനന്ത വിഹായസ്സിലേക്ക് തുറന്ന ചിന്തകളുടെയും സമാധാനത്തിെൻറയും പ്രതീകമായ പ്രാവുകളെ പറത്തിവിട്ടു. സ്വാതന്ത്ര്യത്തിൻ്റെ ഭാവിയുടെ പ്രതീക്ഷയും ആശങ്കയും അവർ പങ്കുവെച്ചു.
തലസ്ഥാനത്തെ പ്രശസ്തമായ വെസ്റ്റേൺ കോർട്ടിൽ നടന്ന സൗഹൃദ വിരുന്നിൽ മലയാളി എം.പിമാർ വരും തലമുറയുടെ പ്രതിനിധികൾക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്താളും ത്രിവർണ പതാകയും കൈമാറി.
മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം കാമ്പയിൻ ആശയം വിശദീകരിച്ചു. പാർലമെൻറംഗങ്ങളായ മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണി,കെ. മുരളീധരൻ, എം.കെ.രാഘവൻ, ആേൻറാ ആൻറണി, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, അഡ്വ.ഡീൻ കുര്യാക്കോസ്, രമ്യഹരിദാസ്, പി.പി. മുഹമ്മദ് ഫൈസൽ, മാധ്യമം മുൻ ചെയർമാൻ ടി ആരിഫലി, ജോയിൻറ് എഡിറ്റർ പി.ഐ നൗഷാദ് എന്നിവർ സംസാരിച്ചു.
സി.ഇ.ഒ പി എം സാലിഹ് സ്വാഗതവും ഡൽഹി ചീഫ് ഓഫ് ബ്യൂറോ എ.എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങളിലെ അംബാസഡർമാരായ ഡോ. ദീപക് മിത്തൽ (ഖത്തർ),പവൻ കപൂർ (യു.എ.ഇ), മുനു മഹാവർ (ഒമാൻ), പിയുഷ് ശ്രീവാസ്തവ (ബഹ്റൈൻ), സിബി ജോർജ് (കുവൈത്ത്) എന്നിവർ വിഡിയോ സന്ദേശത്തിലൂടെ കാമ്പയിന് അഭിവാദ്യങ്ങളറിയിച്ചു.
സെമിനാറുകൾ, വെബിനാറുകൾ, ശിൽപശാലകൾ, സാമൂഹിക സേവന സംരംഭങ്ങൾ, വായനക്കാർക്കും വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി മത്സരങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യൻ മൂല്യങ്ങളും നാനാത്വവും ഉയർത്തിപ്പിടിക്കുന്ന വൈവിധ്യമാർന്ന പരിപാടികളും കൂട്ടായ്മകളുമാണ് വർഷം നീളുന്ന കാമ്പയിനിൽ ഒരുങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.