തിരുവനന്തപുരം: ഇന്ത്യന്‍ തപാൽ വകുപ്പ് മുഖാന്തിരം ഗവണ്‍മെന്റ് സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം, ഇമെയില്‍, എസ്.എം.എസ് വഴിയാണ് തട്ടിപ്പുകാർ വ്യാജ ലിങ്ക് പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.
ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇപ്രകാരത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല. ജനനത്തീയതി, അക്കൗണ്ട് നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനസ്ഥലം മുതലായ വ്യക്തി വിവരങ്ങൾ പങ്കിടരുതെന്നും തപാൽ വകുപ്പ് വ്യക്തമാക്കി.
ഈ യു.ആർ.എൽ/ ലിങ്കുകള്‍ / വെബ്സൈറ്റുകള്‍ എന്നിവ വിവിധ പ്രതിരോധ സംവിധാനങ്ങളിലൂടെ തടയുവാനും നീക്കം ചെയ്യാനും വകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്. തപാൽ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുകയോ, ആര്‍ക്കും അയച്ചു കൊടുക്കുകയോ അരുത്. തപാല്‍ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്‌സൈറ്റിന്റെ ശരിയായ വെബ് വിലാസം (യു.ആർ.എൽ) ശ്രദ്ധിക്കുകയും ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്‌സൈറ്റിന്റെ യു.ആർ.എൽ തിരിച്ചറിയുകയും ചെയ്യണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.