കുന്ദമംഗലം: ഫലസ്തീൻ ജനതയുടെ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാൻ കത്തയച്ചതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഫലസ്തീൻ ജനതയോടൊപ്പം എന്നും നിലയുറപ്പിച്ച ഇന്ത്യ പശ്ചിമേഷ്യ നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്നും ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് കാന്തപുരം കത്തയച്ച് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചത്.
സമാധാനപൂർണമായ പൊതുഭാവി രൂപപ്പെടുത്താൻ ഫലസ്തീൻ- ഇസ്രായേൽ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ടെന്നും കാന്തപുരം കത്തിൽ വ്യക്തമാക്കി. ഫലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ ചരിത്രപരമായി ഇന്ത്യ സ്വീകരിച്ചുപോന്ന നിലപാടിൽ നന്ദിയറിയിച്ച ഫലസ്തീൻ മുഫ്തിയുടെ സന്ദേശവും പ്രധാനമന്ത്രിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.