ഇന്ത്യൻ ജനത ഫലസ്തീനോടൊപ്പം നിൽക്കണം -ഐ.എസ്.എം

വടകര: ജനിച്ച മണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയെന്ന ഫലസ്തീൻ ജനതയുടെ അവകാശം വകവെച്ചു കൊടുക്കുകയാണ് സമാധാനം പുലരാൻ ഏകമാർഗമെന്ന് ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് നോർത്ത് ജില്ല പ്രമേയ സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യസദസ്സും അഭിപ്രായപ്പെട്ടു.

ചരിത്രത്തിൽ തുല്യതയില്ലാത്ത അതിക്രൂരമായ ആക്രമണവും പീഡനവും നേരിടുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് ഇന്ത്യൻ ജനതയുടെ കടമയാണെന്നും വടകരയിൽ നടന്ന സമ്മേളനം ചൂണ്ടിക്കാട്ടി.

മന്ത്രി അഹമദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡന്‍റ് സലാം കല്ലേരി അധ്യക്ഷത വഹിച്ചു. കെ.എൻ.എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ മുഖ്യ ഭാഷണം നടത്തി. കെ.എൻ.എം ജില്ല സെക്രട്ടറി എൻ.കെ.എം സകരിയ്യ, ട്രഷറർ സി.കെ. പോക്കർ മാസ്റ്റർ, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ അസീസ്, സെക്രട്ടേറിയറ്റ് മെമ്പർ നൗഷാദ് കരുവണ്ണൂർ, ശാഹിദ് മുസ്ലിം ഫാറൂഖി, ജില്ല സെക്രട്ടറി ഷമീർ വാകയാട്, സാബിഖ് പുല്ലൂർ, നൗഫൽ ബിനോയ്, അലി അസ്ഹർ പേരാമ്പ്ര, ടി.പി മൊയ്തു, കെ.വി കുഞ്ഞബ്ദുല്ല, ഫൈസൽ പി.കെ, ഷാനവാസ് പൂനൂർ സംസാരിച്ചു.

photo വടകരയിൽ ഐ.എസ്.എം ജില്ല പ്രമേയ സമ്മേളനം മന്ത്രി അഹമദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു

Tags:    
News Summary - Indian people must stand with Palestine says ISM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.