ജനശതാബ്​ദി ഉൾപ്പടെ മൂന്ന്​ ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ജനശതാബ്​ദി ഉൾപ്പടെ കേരളത്തിലൂടെ സർവീസ്​ നടത്തുന്ന മൂന്ന് സ്​പെഷ്യൽ​ ട്രെയിനുകൾ റദ്ദാക്കി. തിരുവന്തപുരം-കോഴിക്കോട്​, കണ്ണൂർ-തിരുവന്തപുരം ജനശതാബ്​ദി എക്​സ്​പ്രസുകളും എറണാകുളം-തിരുവനന്തപുരം എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.

ശനിയാഴ്​ച മുതൽ ഇൗ ​ട്രെയിനുകൾ സർവീസ്​ നടത്തില്ലെന്ന്​ റെയിൽവേ അറിയിച്ചു. യാത്രക്കാരില്ലാത്തതിനാലാണ്​ ​സർവീസുകൾ റദ്ദാക്കുന്നതെന്നാണ്​ സൂചന. നേരത്തെ കേരളത്തിലൂടെ സർവീസ്​ നടത്തുന്ന പല ട്രെയിനുകളുടേയും സ്​റ്റോപ്പ്​ റെയിൽവേ റദ്ദാക്കിയിരുന്നു. ലാഭകരമല്ലാത്ത സ്​റ്റോപ്പുകളാണ്​ റദ്ദാക്കിയത്​.

കഴിഞ്ഞ ദിവസം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച 80 സ്​പെഷ്യൽ​ ട്രെയിനുകളിൽ ഒന്നും പോലും കേരളത്തിലൂടെ സർവീസ്​ നടത്തുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.